ജലമിത്ര ഉദ്ഘാടനം  ഇന്ന്

Tuesday 19 August 2025 12:09 AM IST

റാന്നി : ജനകീയ ജലസംരക്ഷണ പദ്ധതിയായ 'ജലമിത്രയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് തപോവൻ അരമനയിലെ കലമണ്ണിൽ ഉമ്മനച്ചൻ മെമ്മോറിയൽ ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷനാകും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ലോഗോ പ്രകാശനം ചെയ്യും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.