കേരള സർവകലാശാല
ബിരുദ സ്പോട്ട് അലോട്ട്മെന്റ്
സർക്കാർ, എയ്ഡഡ്, സ്വാശ്രയ, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒഴിവുള്ള ബിരുദ സീറ്റുകളിൽ മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. ആലപ്പുഴ മേഖലയിൽ19, കൊല്ലത്ത് 20,21, തിരുവനന്തപുരത്ത് 22, 23, 28 തീയതികളിലാണ് അലോട്ട്മെന്റ്. https://admissions.keralauniversity.ac.in/fyugp2025.
കാര്യവട്ടം കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ ഒഴിവുള്ള എം.ബി.എ സീറ്റുകളിലേക്ക് 20 ന് കാര്യവട്ടം ഐ.എം.കെയിൽ രാവിലെ 11മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‍സി കമ്പ്യൂട്ടർ സയൻസ്, എം.എസ്‍സി കമ്പ്യൂട്ടർ സയൻസ് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്‍സി ബോട്ടണി, എംഎസ്‍സി ബോട്ടണി (ന്യൂജെനറേഷൻ) ജൂൺ 2025 പരീക്ഷകളുടെ ഡെസെർട്ടേഷൻ ആൻഡ് കോംപ്രിഹെൻസീവ് വൈവ പരീക്ഷകളുടെ പുനഃക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.