കർഷക കോൺഗ്രസ് പ്രതിഷേധം
Tuesday 19 August 2025 12:16 AM IST
റാന്നി : കർഷകദിനം കണ്ണീർദിനമായി ആചരിച്ച് കർഷക കോൺഗ്രസ് റാന്നി മണ്ഡലം കോൺഗ്രസ് കമ്മറ്റി. ദീപം തെളിയിച്ച് നടന്ന പ്രതിഷേധയോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ അദ്ധ്യക്ഷതവഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.കെ.ലാലു ഉദ്ഘാടനം ചെയ്തു. സലിം പെരുനാട് , ജെയിംസ് കക്കാട്ടുകുഴി, ഗ്രേസി തോമസ്, ഓമന പ്രസന്നൻ, രാജു മാലിപ്പുറം, പി.കെ. മോഹൻ, ജിജോ തോമസ്, ജോബി കെ.ജോസ്, സുനിൽ കിഴക്കേച്ചരുവിൽ, സിബി പി.സി, വറുഗീസ് എന്നിവർ പ്രസംഗിച്ചു.