കർഷകരെ ആദരിച്ചു

Tuesday 19 August 2025 12:23 AM IST

അടൂർ : അടൂർ നഗരസഭയിലെ കർഷക ദിനാഘോഷവും ആദരിക്കലും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ.മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ അംഗങ്ങളായ എം.അലാവുദ്ദീൻ, ശോഭാ തോമസ്, അപ്സരാ സനൽ, രജനി രമേശ്, ഡി.സജി, ദിവ്യാ റെജി മുഹമ്മദ്, ബിന്ദു കുമാരി ജി, ഡി.ശശികുമാർ, സുധാപത്മകുമാർ, സിന്ധു തുളസീധരക്കുറുപ്പ്, അനിതാ ദേവി, ജോസ് കളിയ്ക്കൽ, കെ.ജി.വാസുദേവൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. പ്രദീപ്, കൃഷി ഓഫീസർ ഷിബിൻ ഷാജ് , റെജീബ് എന്നിവർ സംസാരിച്ചു.