കടലിൽ വള്ളം മറിഞ്ഞു, 17 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

Tuesday 19 August 2025 12:28 AM IST

ചവറ: നീണ്ടകര അഴിമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നീണ്ടകര പുത്തൻതുറ സ്വദേശി സുനിലിന്റെ പമ്പ എന്ന് പേരുള്ള കല്ലുവല വള്ളം മറിഞ്ഞു. അപകടം ഇന്നലെ വെളുപ്പിന് നാലോടെ തിരുമുല്ലവാരം കടൽത്തീരത്തിന് പടിഞ്ഞാറ് മാറിയായിരുന്നു.

നാല് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ 17 തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന രാഹുൽ, ദേവൻ എന്നി വള്ളങ്ങൾ ചേർന്ന് രക്ഷപ്പെടുത്തി. മറൈൻ എൻഫോഴ്സ്മെന്റിലെ എസ്.സി.പി.ഒ ഡിക്സൻ, ലൈഫ് ഗാർഡ് തോമസ് എന്നിവർ ചേർന്ന് അപകടത്തിൽപ്പെട്ട ബോട്ടും തൊഴിലാളികളെയും കരയ്ക്ക് എത്തിച്ചു.