MBBS/ BDS ഒന്നാംഘട്ട അലോട്ട്മെന്റ്
Tuesday 19 August 2025 12:35 AM IST
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ/ ഡെന്റൽ കോളേജുകളിലെ MBBS/BDS കോഴ്സ് സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹോം പേജിൽ നിന്ന് വിദ്യാർത്ഥികൾ അലോട്ട്മെന്റ് ഡൺലോഡ് ചെയ്ത് 24ന് വൈകിട്ട് 4ന് മുൻപ് ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം. സ്വാശ്രയ കോളേജുകളിലെ ഫീ നിശ്ചയിച്ചിട്ടില്ലാത്തതിനാൽ 2024-25 വർഷത്തെ ഫീസ് ആണ് താത്കാലികമായി അടക്കേണ്ടത്. 2025-26ലെ ഫീസ് സംബന്ധിച്ച സർക്കാർ ഉത്തരവ് വരുമ്പോൾ അധിക ഫീസ് ഉണ്ടെങ്കിൽ പിന്നീട് അടക്കണം.