കേന്ദ്രത്തിനെതിരെ ആശാവർക്കർമാർ

Tuesday 19 August 2025 12:37 AM IST

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ തൊഴിൽ ചൂഷണത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ആശാ വർക്കേഴ്സ് ഫെസിലിറ്റേഴ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു).ഒരുവർഷം നീളുന്ന സമരത്തിന്റെ പ്രഖ്യാപനസംഗമം സെൻട്രൽ സ്റ്റേഡിയത്തിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി എ.ആർ സിന്ധു സമരപ്രഖ്യാപനം നിർവഹിച്ചു.

പാളയം രക്ഷസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച റാലിയിൽ ആയിരക്കണക്കിന് ആശമാർ പങ്കെടുത്തു. അഖിലേന്ത്യ പ്രസിഡന്റ് പി.പി പ്രേമ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി മധുമിത ബന്ധോപാധ്യായ, സംസ്ഥാന സെക്രട്ടറി കെ.എസ് സുനിൽകുമാർ,​ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി രാമകൃഷ്ണൻ,അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ.മേഴ്സികുട്ടി അമ്മ, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എം.ബി പ്രഭാവതി എന്നിവർ സംസാരിച്ചു.