മാർഗ്ഗദീപം സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
Tuesday 19 August 2025 12:38 AM IST
തിരുവനന്തപുരം : ഈ അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തികവർഷം മാർഗ്ഗദീപം സ്‌കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ് നൽകുന്നത്. 1500 രൂപയാണ് തുക. കുടുംബവാർഷിക വരുമാനം 2,50,000 ത്തിൽ കവിയരുത്. അപേക്ഷകർക്ക് ദേശസാൽകൃതബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് വേണം. സ്‌കൂൾതലത്തിൽ https://margadeepam.kerala.gov.in/ മുഖേന ഓൺലൈനായി സെപ്തംബർ 19 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് : 0471 2300524, 04712302090.