ഗാന്ധിഭവന്റെ തണലിൽ
Tuesday 19 August 2025 12:46 AM IST
നല്ലില: ഭിന്നശേഷിക്കാരനായ നല്ലില ലില്ലി സദനത്തിൽ യോഹന്നാൻ (52) ഇന്ന് മുതൽ പത്തനാപുരം ഗാന്ധിഭവന്റെ തണലിൽ. മാതാപിതാക്കൾ മരിച്ചതോടെ സാജൻ തികച്ചും ഒറ്റപ്പെട്ട നിലയിലായിരുന്നു. ദുബായിലുള്ള ഗാന്ധിഭവൻ കോ ഓഡിനേറ്റർ സിബി തോമസിന്റെ ശുപാർശ പ്രകാരം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജന്റെ നിർദ്ദേശപ്രകാരം നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രനും പി.ആർ.ഒ ഷിബു റാവുത്തറും ചേർന്ന് ഏറ്റെടുത്തു. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഗിരിജാകുമാരി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ അനിൽ, ഷീല മനോഹരൻ, തോമസ് കോശി, ബഥേൽ സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളി വികാരി ബേസിൽ.ജെ.പണിക്കർ എന്നിവർ പങ്കെടുത്തു.