ശ്രീനാരായണ പരസ്പര സഹായ സമിതി വാർഷികം
Tuesday 19 August 2025 12:47 AM IST
കൊച്ചി: കോതാട് ശ്രീനാരായണ പരസ്പര സഹായ സമിതിയുടെ വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും ആഗസ്റ്റ് 24ന് നടക്കും. സമിതി ചെയർമാൻ എൻ.കെ.ബൈജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് ഉദ്ഘാടനം നിർവഹിക്കും. ഫാ.റോണി ജോസഫ്, എം.കെ.സുബ്രഹ്മണ്യൻ, എം.വി.ഷിബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻരാജ്, ജയ്നി സെബാസ്റ്റ്യൻ, പി.എക്സ്. സേവ്യർ എന്നിവർ സംസാരിക്കും. പ്രോഗ്രാം കോർഡിനേറ്റർ ഇ.കെ.സന്തോഷ് സ്വാഗതവും സമിതി ജനറൽ സെക്രട്ടറി വി.എസ്.സിനോഷ് നന്ദിയും പറയും.