തൊഴിൽ മേള 23ന്
Tuesday 19 August 2025 12:47 AM IST
കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നിയുക്തി 2025 തൊഴിൽ മേള 23ന് കൊട്ടാരക്കര സെന്റ് ഗ്രിഗ്രോറിയസ് കോളേജിൽ നടക്കും. വിവിധ മേഖലകളിലായി 1500ൽ അധികം ഒഴിവുകളിൽ 20ൽപരം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. വിവിധ മേഖലകളിലായി 1500ൽ അധികം ഒഴിവുകളുമായി 20ൽ പരം സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് മേള. എസ്.എസ്.എൽ.സി മുതൽ മുകളിലേക്കുള്ള എല്ലാ യോഗ്യതകളുള്ളവർക്കും പങ്കെടുക്കാം. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം എത്തണം. പ്രായപരിധി 18നും 50നും മദ്ധ്യേ. ഫോൺ: 8281359930, 8304852968.