സ്മൃതി ദിനാചരണവും മഹാസത്സംഗവും
Tuesday 19 August 2025 12:48 AM IST
കൊല്ലം: ഭാഗവത സപ്‌താഹാചാര്യനും സംസ്കൃത പണ്ഡിതനും ഗ്രന്ഥകർത്താവുമായ വേദശ്രീ എൻ.വി.നമ്പ്യാതിരി നാലാം സ്മൃതിദിനാചരണം മഹാസത്സംഗവും പുരസ്കാര സമർപ്പണവും 24ന് ഉച്ചയ്ക്ക് 2 മുതൽ കൊല്ലം ആനന്ദവല്ലീശ്വരം വിനായക കൺവെൻഷൻ സെന്ററിൽ നടക്കും. കരിക്കോട് കുരുതികാമൻ ക്ഷേത്ര നാരായണീയ സമിതി ശ്രീമന്നാരായണീയ പാരായണം നടത്തും. 3.30ന് മഹാസത്സംഗം. ജില്ലാ വേദശ്രീ എൻ.വി.നമ്പ്യാതിരി അനുസ്‌മരണ സമിതി പ്രസിഡന്റ് എസ്.നാരായണ അയ്യർ അദ്ധ്യക്ഷനാകും. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നടത്തും. പ്രൊഫ. ഡോ.പി.വി.വിശ്വനാഥൻ നമ്പൂതിരിയാണ് പുരസ്‌കാര ജേതാവ്. അശോക് ബി.കടവൂർ സ്വാഗതവും ജെ. ഗോപകുമാർ നന്ദിയും പറയും.