ഓണക്കാല പരിശോധന

Tuesday 19 August 2025 12:49 AM IST

കൊ​ല്ലം: ഓ​ണം പ്ര​മാ​ണി​ച്ച് ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റ് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും സി​വിൽ സ​പ്ലൈ​സ്, ഭ​ക്ഷ്യ സു​ര​ക്ഷാ, ലീ​ഗൽ മെ​ട്രോ​ള​ജി വ​കു​പ്പു​കൾ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് കൊ​ല്ലം താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗം. പോർ​ട്ട​ബിൾ ടോ​യ്‌​‌‌ലെ​റ്റ് ഒരുക്കാൻ കോർ​പ്പ​റേ​ഷൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ല​ഹ​രിവ​സ്​തു​ക്കൾ ത​ട​യാൻ പൊ​ലീ​സ്, എ​ക്‌​സൈ​സ് വ​കു​പ്പു​കൾ പ​രി​ശോ​ധ​ന​ ന​ട​ത്താ​നും ആ​വ​ശ്യ​പ്പെ​ട്ടു. എം.സി​റാ​ജുദ്ദീൻ അ​ദ്ധ്യ​ക്ഷ​നാ​യി. ബി.യ​ശോ​ദ, ഈ​ച്ചം​വീ​ട്ടിൽ ന​യാ​സ് മു​ഹ​മ്മ​ദ്, എ​ബ്ര​ഹാം സാ​മു​വൽ, കു​രീ​പ്പു​ഴ യ​ഹി​യ, പോൾ ഫെർ​ണാ​ണ്ട​സ്, പാ​റ​ക്കൽ നി​സാ​മു​ദീൻ, ഇ​ക്​ബാൽ കു​ട്ടി, ഗോ​പ​കു​മാർ, തോ​മ​സ് കു​ട്ടി, ത​ട​ത്തി​വി​ള രാ​ധാ​കൃ​ഷ്​ണൻ, ജി.വി​നോ​ദ് കു​മാർ, ഡോ​ണൽ ലാ​സ്, ഷേർ​ലി രാ​ജ​പ്പൻ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.