ഇന്ദുമേനോന് കോടതി നോട്ടീസ്
Tuesday 19 August 2025 2:34 AM IST
കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതായി കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് അഖിൽ പി. ധർമ്മജൻ നൽകിയ പരാതിയിൽ എഴുത്തുകാരി ഇന്ദുമേനോന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചു. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ കോടതി സെപ്തംബർ 15ന് ഹാജരാകാൻ ഇന്ദുമേനോന് നോട്ടീസ് അയച്ചു. അഖിൽ പി. ധർമ്മജന്റെ ബെസ്റ്റ്സെല്ലർ ‘റാം കെയർ ഓഫ് ആനന്ദി’ നോവലിന് കേന്ദ്രസാഹിത്യ അക്കാഡമി യുവപുരസ്കാരം കിട്ടിയതിന് പിന്നാലെ ഇന്ദുമേനോൻ ഫേസ്ബുക്കിൽ നടത്തിയ വിമർശനങ്ങളാണ് കേസിൽ കലാശിച്ചത്.