രണ്ട് ദിവസം മഴ തുടരും

Tuesday 19 August 2025 3:34 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ രണ്ട് ദിവസം കൂടി അതിശക്ത മഴ തുടരും. മദ്ധ്യ,​ തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും മഴയുണ്ടാകും. ഇന്ന് വയനാട്, കണ്ണൂർ,​ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.