സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു
Tuesday 19 August 2025 2:41 AM IST
കോട്ടക്കൽ: ശക്തമായ കാറ്റിൽ സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ആസ്‌ബറ്റോസ് ഷീറ്റ് തകർന്ന് സ്കൂൾ മുറ്റത്തേക്കു തെറിച്ചുവീണു. കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പറപ്പൂർ കുഴിപ്പുറം മുണ്ടോത്തുപറമ്പ് ജി.യു.പി സ്‌കൂളിന്റെ പഴയ ഇരുനില കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഒരു ആസ്‌ബറ്റോസ് ഷീറ്റാണ് തകർന്നു വീണത്. കാൽനൂറ്റാണ്ട് പഴക്കമുള്ളതാണ് കെട്ടിടം. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. പരീക്ഷാ സമയമായതിനാൽ കുട്ടികൾ സ്കൂളിന് അകത്തായിരുന്നു. ആർക്കും പരിക്കില്ല.