മുൻഗണന കാർഡ് സെപ്തംബറിൽ അപേക്ഷിക്കാം
Tuesday 19 August 2025 2:51 AM IST
തിരുവനന്തപുരം: മുൻഗണന കാർഡിന് സെപ്തംബറിൽ അപേക്ഷിക്കാൻ അവസരം നൽകുമെന്ന് മന്ത്രി മന്ത്രി ജി. ആർ. അനിൽ. തീയതി പിന്നീട് അറിയിക്കും. ഭക്ഷ്യമന്ത്രിയുടെ ലൈവ് ഫോൺ ഇൻ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ 22 പരാതികൾ കേട്ട് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. റേഷൻ കാർഡ് തരം മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ നടപടികൾ സ്വീകരിക്കും.കോട്ടയം കാഞ്ഞിരപ്പള്ളിയിൽ റേഷൻ കട അനുവദിച്ചത് സംബന്ധിച്ച പരാതികൾ പരിശോധിച്ച് അടിയന്തര നടപടിക്ക് നിർദ്ദേശിച്ചു.
അനർഹമായ കാർഡ് കൈവശം വച്ചിട്ടുള്ളത് സംബന്ധിച്ച പരാതികൾ 9188527301 നമ്പറിൽ അറിയിക്കാം. പരാതി നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.പരാതി പരിശോധിച്ച് വേഗത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.