കേരള സ്റ്റേ​റ്റ് എംബ്രോയിഡറി വർക്കേഴ്സ് യൂണിയൻ സമ്മേളനം

Tuesday 19 August 2025 3:52 AM IST

തിരുവനന്തപുരം: കേരള സ്റ്റേ​റ്റ് എംബ്രോയിഡറി (തയ്യൽ) വർക്കേഴ്സ് യൂണിയന്റെ 21-ാം വാർഷിക സംസ്ഥാന സമ്മേളനം 21, 22 തീയതികളിൽ നെയ്യാ​റ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ നടക്കും. 21ന് രാവിലെ 10ന് മന്ത്റി വി.ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. നെയ്യാ​റ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ അദ്ധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം കെ.ആൻസലൻ എം.എൽ.എയും ഐ.ഡി കാർഡ് വിതരണം എം.വിൻസെന്റ് എം.എൽ.എയും ചികിത്സാ സഹായ വിതരണം ജമീല പ്രകാശവും ആർട്ടിസാൻസ് ഐ.ഡി കാർഡ് വിതരണം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷും ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാർ മുൻമന്ത്റി ഡോ.എ.നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്യും.

നെയ്യാ​റ്റിൻകര നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, തയ്യൽ ക്ഷേമനിധി ബോർഡ് സി.ഇ.ഒ രഞ്ജിത് മനോഹർ യൂണിയൻ ഭാരവാഹികളായ ഡി.ശിശുപാലൻ, ജയകുമാർ, രാജൻ തോമസ്, സുലേഖ

തുടങ്ങിയവർ പങ്കെടുക്കും.