എയർ ഇന്ത്യാ സുരക്ഷ: അടിയന്തിര ഇടപെടൽ വേണം

Tuesday 19 August 2025 2:55 AM IST

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങളുടെ യന്ത്ര തകരാറുകൾ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതു തടയാൻ കേന്ദ്ര വ്യോമയാന മന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എംപിമാർ. എൻ.കെ. പ്രേമചന്ദ്രൻ, ആന്റോ ആന്റണി, ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് റാംമോഹൻ നായിഡുവിനെ കണ്ടത്. ഞായറാഴ്ച രാത്രി 10.45നുള്ള കൊച്ചി-ഡൽഹി എയർ ഇന്ത്യാ വിമാനം യന്ത്ര തകരാറിനെ തുടർന്ന് യാത്ര റദ്ദാക്കി. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം-ഡൽഹി എയർ ഇന്ത്യ വിമാനവും യന്ത്ര തകരാറു മൂലം ചെന്നൈയിൽ അടിയന്തിരമായി ഇറക്കിയിരുന്നു.