'വൈക്കം കായലിൽ ഓളം തല്ലുമ്പോൾ' പുസ്തകം പ്രകാശനം ചെയ്തു
Tuesday 19 August 2025 2:56 AM IST
കോട്ടയം:603 ദിവസം നീണ്ട വൈക്കം സത്യാഗ്രഹസമരത്തെ ആസ്പദമാക്കി കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ രചിച്ച ബാലസാഹിത്യ കൃതി 'വൈക്കം കായലിൽ ഓളം തല്ലുമ്പോൾ' പ്രകാശനം ചെയ്തു. കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽമന്ത്രി വി.എൻ.വാസവൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎയ്ക്ക് പുസ്തകം നൽകി. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി വിജയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.വി.ബി ബിനു , റബേക്ക ബേബി ഐപ്പ് ഗ്രന്ഥകർത്താവ് വി.ജയകുമാർ എന്നിവർ പ്രസംഗിച്ചു.