എം.ബി.ബി.എസ്, ബി.ഡി.എസ് ആദ്യ അലോട്ട്മെന്റായി

Tuesday 19 August 2025 3:00 AM IST

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചു. രണ്ട് കോഴ്സുകളിലേക്കുമായി 5946പേരാണ് ലിസ്റ്റിലുള്ളത്. ഒന്നാം റാങ്കുകാരൻ എം.ബി.ബി.എസ് പഠനത്തിന് തിരഞ്ഞെടുത്തത് കോഴിക്കോട് മെഡിക്കൽ കോളേജാണ്. 16ന് പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്മെന്റിലെ പരാതികൾ പരിഹരിച്ച ശേഷമാണ് അന്തിമ അലോട്ട്മെന്റ് നടത്തിയത്. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് കോളേജുകളിൽ ഇന്നു മുതൽ 24ന് വൈകിട്ട് 4 വരെ പ്രവേശനം നേടണം. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487