കോടതി ഭാഷ മലയാളം: കമ്മിറ്റിയായി

Tuesday 19 August 2025 3:01 AM IST

തിരുവനന്തപുരം: കോടതിഭാഷ മലയാളമാക്കുന്നതിന് അനുയോജ്യ പദങ്ങളും പ്രയോഗങ്ങളും കണ്ടെത്തുന്നതിനായി നിയമവകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായി പതിനാലംഗ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് ചീഫ് സെക്രട്ടറി ഉത്തരവായി. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി, നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് നാമനിർദ്ദേശം ചെയ്യുന്ന നിയമവിഭാഗത്തിലെ പ്രൊഫസർ, മലയാള സർവ്വകലാശാല വൈസ് ചാൻസലറുടെ പ്രതിനിധിയായി പ്രൊഫസർ, ഔദ്യോഗിക ഭാഷാ കമ്മിഷൻ ചെയർപേഴ്സൺ, നിയമവകുപ്പ് ജോയന്റ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറലിന്റെ പ്രതിനിധിയായി ഗവൺമെന്റ് പ്ളീഡർ, കേരള ഹൈക്കോടതി ഡെപ്യൂട്ടി ഡയറക്ടർ, ഹൈക്കോടതിയിലെ ഹെഡ് ട്രാൻസിലേറ്റർ,ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിലെ ഭാഷാ വിദഗ്ധൻ, ഐസിഫോസ് പ്രതിനിധി, ബാർ കൗൺസിൽ ചെയർമാന്റെ പ്രതിനിധിയായ അഭിഭാഷകൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.