കഴിക്കാനല്ല, ഈ രാജ്യത്തുള്ളവർ കിറ്റ്കാറ്റ് വാങ്ങുന്നത് മറ്റൊരു ആവശ്യത്തിന്
ഇന്ത്യ ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങളിൽ വിജയകരമായി വിൽപന തുടരുന്ന ഒരു ചോക്ലേറ്റ് ബ്രാൻഡാണ് കിറ്റ്‌കാറ്റ്. നിരവധി ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട ചോക്ലേറ്റാണിത്. ഏറ്രവും കൂടുതൽ കിറ്റ്കാറ്റ് വിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. പക്ഷേ കഴിക്കാൻ വേണ്ടി മാത്രമല്ല ജപ്പാനിലെ ആളുകൾ കിറ്റ്കാറ്റ് വാങ്ങുന്നത്. അതിന് പിന്നിൽ ഒരു കഥയുണ്ട്.
1973ലാണ് ആദ്യമായി ഈ ചോക്ലേറ്റ് വിപണിയിലെത്തിയത്. എന്നാൽ ഇത് ജാപ്പനീസ് ആളുകളുടെ മുൻഗണയിൽപെട്ട ഒരു ചോക്ലേറ്റ് ആയിരുന്നില്ല. അമിത മധുരമായതിനാൽ ജാപ്പനീസ് ജനത കിറ്റ്കാറ്റ് കഴിക്കുന്നത് തന്നെ കുറവാണ്. എന്നാൽ ഇന്ന് ജപ്പാനിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒന്നായി കിറ്റ്കാറ്റ് മാറി. അതിന് കാരണം കഴിക്കാനല്ല മറ്റൊരു കാര്യത്തിനായി ആളുകൾ അവിടെ കിറ്റ്കാറ്റ് വാങ്ങുന്നത്. ഇത് സംബന്ധിച്ച് ഒരു ഇൻസ്റ്റഗ്രാം വീഡിയോ പുറത്തുവന്നിരുന്നു. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
'1973ലാണ് ബ്രീട്ടിഷ് ചോക്ലേറ്റ് ബാറായ കിറ്റ്കാറ്റ് ജപ്പാനിൽ എത്തിയത്. എന്നാൽ അത് ആരും വലിയ കാര്യമാക്കിയില്ല. ജാപ്പനീസിന്റെ ഇഷ്ടത്തിന് വിപരീതമായ രൂചിയായിരുന്നു അതിന്. എന്നാൽ രണ്ടായിരങ്ങളുടെ തുടക്കത്തിൽ ജപ്പാനിലെ വിദ്യാർത്ഥികൾ കിറ്റ്കാറ്റുകൾ വാങ്ങി കൂട്ടാൻ തുടങ്ങി. കഴിക്കാനല്ല. ഒരു ഭാഗ്യം എന്ന രീതിയിലായിരുന്നു അത്. പരീക്ഷകളിൽ ഭാഗ്യം തുണയ്ക്കാൻ പ്രിയപ്പെട്ടവർക്ക് ഇത് സമ്മാനിക്കുന്നുന്നവർ നിരവധിയാണ്. കിറ്റ്കാറ്റ് എന്ന വാക്ക് ജാപ്പനീസ് ഭാഷയിൽ കിറ്റേ കട്സുവിനോട് ഏതാണ്ട് സമാനമാണ്. അതായത് 'നിങ്ങൾ തീർച്ചയായും വിജയിക്കും' എന്നാണ് അതിന്റെ അർത്ഥം.
പരീക്ഷ നടക്കുന്ന ജനുവരി മാസം കിറ്റ്കാറ്റിന്റെ വിൽപന കുതിച്ചുയരുന്നതായി കമ്പനി ശ്രദ്ധിച്ചു. തുടർന്ന് കമ്പനി ഇത് മാർക്കറ്റ് ചെയ്യാൻ തുടങ്ങി. ഭാഗ്യസന്ദേശ ആയി മാതാപിതാക്കളും കുട്ടികളും കിറ്റ്കാറ്റ് കെെമാറുന്ന പരസ്യം കമ്പനി പുറത്തിറക്കി. ലോകത്ത് മറ്റ് ഇടങ്ങളിൽ ഇല്ലാത്ത 450ഓളം തരം കിറ്റ്കാറ്റുകൾ ഇന്ന് ജപ്പാനിൽ ഉണ്ട്. സ്വർണം പൊതിഞ്ഞ കിറ്റ്കാറ്റുകൾ പോലും ഇവിടെ ലഭ്യമാണ്. ഇപ്പോൾ കിറ്റ്കാറ്റ് ജാപ്പനീസ് സംസ്കാരത്തിന്റെ തന്നെ ഭാഗമായി മാറി'- വീഡിയോയിൽ പറയുന്നു. വീഡിയോ