ഹൈക്കോടതിയിൽ മരപ്പട്ടി ശല്യം; ദുർഗന്ധം സഹിക്കവയ്യ, കേസുകൾ പലതും മാറ്റിവച്ചു
Tuesday 19 August 2025 12:58 PM IST
കൊച്ചി: മരപ്പട്ടി ശല്യത്തെത്തുടർന്ന് ഹൈക്കോടതി നടപടികൾ തടസപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ സിറ്റിംഗാണ് നിർത്തിവച്ചത്. അടിയന്തരമായി കേൾക്കേണ്ട കേസുകൾ മാത്രമാണ് ഇന്ന് പരിഗണിച്ചത്.
അഭിഭാഷകർ ഇരിക്കുന്ന ഭാഗത്ത് കനത്ത ദുർഗന്ധമാണുള്ളത്. കേസുകൾ പരിഗണിക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അടിയന്തരമായി കേൾക്കേണ്ട കേസുകൾ മാത്രം പരിഗണിച്ചത്. ബാക്കിയുള്ളവ മാറ്റിവച്ചു. നിലവിൽ ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ മുറി വൃത്തിയാക്കുകയാണ്. ഫോൾസ് സീലിംഗ് ചെയ്‌തിരിക്കുന്നതിനിടയിൽ മരപ്പട്ടി കയറിയതാകാമെന്നാണ് കരുതുന്നത്.