മനുഷ്യച്ചങ്ങലയും ബഹുജന സദസും

Wednesday 20 August 2025 12:02 AM IST
വർദ്ധിച്ചു വരുന്ന മദ്യം - മയക്ക് മരുന്ന് വിപത്തിനെതിരെ കണ്ണാടിപ്പൊയിലിൽ ബഹുജന സദസ്സ് കെ. എം. സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കണ്ണാടിപ്പൊയിലിൽ വർദ്ധിച്ചു വരുന്ന മദ്യം, മയക്ക്മരുന്ന് വിപത്തിനെതിരെ പ്രതിരോധ മനുഷ്യച്ചങ്ങലയും ബഹുജനസദസും സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ മനുഷ്യച്ചങ്ങലയിൽ കണികളായി. അഡ്വ: കെ.എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വിജിത്ത്, ഇസ്മയിൽ കുമ്പൊയിൽ, കെ.കെ. സുജിത്ത്, എം.ടി. മാധവൻ, പി.എൻ. റജികുമാർ, പി.കെ. മുരളി , വി.സി.അജിത എന്നിവർ പ്രസംഗിച്ചു. ലഹരിക്കെതിരെ എൻ. മോഹനന്റെ കാവ്യാലാപനവുമുണ്ടായി. പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി. ദിലീപ് കുമാർ സ്വാഗതവും കോട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം പ്രീത സി.ഡി നന്ദിയും പറഞ്ഞു.