സാഹിത്യ സെമിനാർ
Wednesday 20 August 2025 12:50 AM IST
കുറ്റ്യാടി : വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല "മഞ്ഞ് എം. ടിയുടെ നോവലിലെ ഭാവകാവ്യം' എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സാഹിത്യ സെമിനാർ എഴുത്തുകാരി ദിവ്യ ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. എം രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി എം.ടി പവിത്രൻ, എച്ച് എം ഫോറം കൺവീനർ കെ. പ്രകാശൻ, രമേശ് ബാബു കാക്കന്നൂർ, ബിജു വളയന്നൂർ, സി.എം. വീണ, പി.പി. ദിനേശൻ, കെ.കെ. ദീപേഷ് കുമാർ, കെ.പി. ബിജു, ബി. മുഷ്താഖ് , പി.പി. ലിജിന തുടങ്ങിയവർ പ്രസംഗിച്ചു. സാഹിത്യ സെമിനാറിൽ നിലാ നിയ എസ്.അനിൽ ( നാഷണൽ എച്ച് എസ് എസ് വട്ടോളി ), അഫ് ലക് അമൻ (വേളംഎച്ച് എസ് ചേരാപുരം), ആർ. സാൻസിയ ( സെന്റ് മേരീസ് എച്ച് എസ് എസ് മരുതോങ്കര ) എന്നിവർ വിജയികളായി.