കുട്ടിക്കർഷക അവാർഡ് ജേതാവിനെ ആദരിച്ചു
Wednesday 20 August 2025 12:53 AM IST
നരിപ്പറ്റ: ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടിക്കർഷക അവാർഡ് നേടിയ സിദാൻ സാരംഗിനെ ആദരിച്ചു. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ഹാളിൽ ഇ.കെ വിജയൻ എം.എൽ.എ അവാർഡ് സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അദ്ധ്യക്ഷത വഹിച്ചു. കൂൺകൃഷി ഫലപ്രദമായി നടപ്പിലാക്കിയതിനാണ് സാരംഗിന് പുരസ്കാരം ലഭിച്ചത്. നരിപ്പറ്റ ആർ എൻ എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ലഭിച്ച മാർഗ നിർദ്ദേശത്തിന്റെ അടിഥാനത്തിലാണ് സിദാൻ സാരംഗ് കൃഷി മുന്നോട്ട് കൊണ്ടുപോയത്. പന്ത്രണ്ട് വർഷത്തോളമായി സ്കൂളിലെ അദ്ധ്യാപികയായ ഇ.സിന്ധു കുട്ടികൾക്ക് കൂൺകൃഷിയിൽ പരിശീലനം നൽകിവരുന്നു. നരിപ്പറ്റ ആർ എൻ എം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ് സിദാൻ സാരംഗ്.