ഹരിത സമൃദ്ധി പഞ്ചായത്ത്

Wednesday 20 August 2025 12:25 AM IST

വള്ളിക്കോട് : വള്ളിക്കോടിനെ ഹരിത സമൃദ്ധി പഞ്ചായത്തായി പ്രസിഡന്റ് ആർ.മോഹനൻ നായർ പ്രഖ്യാപിച്ചു. ജൈവ പച്ചക്കറി കൃഷി വ്യാപനം, വിഷരഹിത പച്ചക്കറിയുടെ ഉത്പാദനം തുടങ്ങിയവ ലക്ഷ്യമാക്കിയുള്ള ഹരിത കേരളം മിഷന്റെ പദ്ധതിയാണ് ഹരിത സമൃദ്ധി ഗ്രാമം. കൃഷിഭവന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ മേയിൽ പഞ്ചായത്തിലെ 15 വാർഡുകളിൽ, ഓരോ വാർഡിലും 5000 പച്ചക്കറി തൈകൾവീതം വിതരണം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാവാർഡുകളിലും ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കാൻ സാധിച്ചതിലൂടെയാണ് ഹരിതസമൃദ്ധി ഗ്രാമം എന്ന നേട്ടം കൈവരിക്കാനായത്.