വിദ്യാർത്ഥി സംവാദവും അനുമോദന സഭയും
Wednesday 20 August 2025 12:57 AM IST
രാമനാട്ടുകര : രാമനാട്ടുകര സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 'സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങൾ' എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായുള്ള സംവാദം സംഘടിപ്പിച്ചു. വേദി പ്രസിഡന്റ് ഡോ. ഗോപി പുതുക്കോട് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഷൈജു നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ടി.പി. ശശിധരൻ, എൻ. സ്വാതി , അഡ്വ. ബാബു പട്ടത്താനം, അയന സാദിഖ്, പി.ഹരിദാസ മേനോൻ, നിരഞ്ജന ആർ. നായർ, രജനി അരങ്ങത്ത് എന്നിവർ പങ്കെടുത്തു. ടാറ്റാ ബിൽഡിംഗ് ഇന്ത്യ ഉപന്യാസ മത്സരത്തിൽ വിജയിയായ അധ്വിക പി. സുനിലിനെ അനുമോദിച്ചു. കെ.യു. ഗൗരി, ടി. സി. ബാബുരാജൻ , ഇ. സച്ചിദാനന്ദൻ എന്നിവർ പ്രസംഗിച്ചു. സ്വാതന്ത്ര്യ ദിന ഉപന്യാസ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.