സി.ബി.എസ്.ഇ അത്ലറ്രിക് മീറ്റ്
കൊച്ചി: രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 11 അത്ലറ്റിക മീറ്റിന് ഇന്ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ കൊടിയുയരും. സി.ബി.എസ്.ഇ നേരിട്ട് നടത്തുന്ന മീറ്റിൽ മത്സരങ്ങൾ രാവിലെ 6.30ന് തുടക്കമാകും. ആദ്യദിനം 37 ഇനങ്ങളിൽ ഫൈനൽ നടക്കും. കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം രാവിലെ 10ന് എറണാകുളം റേഞ്ച് ഐ.ജി സതീഷ് നിർവഹിക്കും. എൻ.സി.സി കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ വിക്രാന്ത് അധികാരി പതാക ഉയർത്തും. അത്ലറ്റിക് മീറ്റിന്റെ ജനറൽ കൺവീനർ ഡോ.ഇന്ദിര രാജൻ അദ്ധ്യക്ഷത വഹിക്കും. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ദീപശിഖ കൈമാറും. സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടർ രാജീവ് ബർവ മുഖ്യപ്രഭാഷണംനടത്തും.