വിപണി വിപുലീകരിച്ച് കുശാൽ

Wednesday 20 August 2025 12:24 AM IST

കൊച്ചി: കാശുമാലയും ഗുട്ട പുഷാലുവുമൊക്കെ അണിനിരത്തി കുശാൽസ് ഫാഷൻ കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കാൻ ഒരുങ്ങുന്നു. പുരാതന രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള മാലകൾ, നാണയ രൂപങ്ങൾ ഇഴുകിച്ചേർത്ത കാശുമാലയെ അനുസ്മരിപ്പിക്കുന്ന നെക്‌ലേസുകൾ, മുത്തുകൾ പതിച്ച ഗുട്ട പുഷാലൂ എന്നിവ കൂടാതെ പരമ്പരാഗത ജിമുക്കകൾ, കാലാതീത ഡിസൈനുകളിൽ നിർമ്മിച്ച വളകൾ, മോതിരങ്ങൾ, കമ്മലുകൾ തുടങ്ങി നിരവധി ആഭരണങ്ങളാണ് കുശാൽസ് ഇത്തവണ ഓണഘോഷങ്ങൾക്കായി മലയാളികൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്. കാശുമാല ഡിസൈനിലുള്ള ആഭരണങ്ങളും മുത്തുകൾ പതിച്ച ഗുട്ട പുഷാലുവും യഥാക്രമം 2690 രൂപ, 3390 രൂപ എന്നീ വിലകളിലാണ് ലഭ്യമാക്കുന്നത്.