22ന് കോസ്റ്റ് കൺവെൻഷൻ
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ കൊച്ചി ഘടകം സംഘടിപ്പിക്കുന്ന കേരള സ്റ്റേറ്റ് കോസ്റ്റ് കൺവെൻഷൻ 22ന് മറൈൻഡ്രൈവ് താജ് വിവാന്തയിൽ നടക്കുമെന്ന് ചെയർപേഴ്സൺ ആർ. രഞ്ജിനി അറിയിച്ചു. രാവിലെ 9.30ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും. നീതി ആയോഗ് മുൻ മിഷൻ ഡയറക്ടർ രാകേഷ് രഞ്ജൻ, ടാറ്റാ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൽ പർച്ചേസ് ഹെഡ് രജ്നിഷ് പാണ്ഡേ, വിഷ്ണു വർദ്ധൻ എസ്.വി, നിധിൻ നായർ, വെങ്കടഗിരി കെ.എസ് എന്നിവർ പങ്കെടുക്കും. പാനൽ ഡിസ്കഷൻ സെഷനിൽ എസ്.ഐ.ആർ.സി ചെയർമാൻ വിജയ് കിരൺ അഗസ്ത്യ മോഡറേറ്ററാകും.