സ്വജന സമുദായ സഭാ ധർണ
കാക്കനാട്:താത്കാലിക അദ്ധ്യാപക നിയമനങ്ങളിലെ സംവരണത്തിന്റെ കോടതി വിധി അട്ടിമറിച്ച സർക്കാർ നടപടി പിൻവലിക്കുക, എയ്ഡഡ് വിദ്യാഭ്യാസ മേഖല നിയമനങ്ങളിൽ പട്ടികജാതി സംവരണം നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വജന സമുദായസഭ കാക്കനാടുള്ള ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ധർണ സ്വജന സമുദായ സഭ സംസ്ഥാന പ്രസിഡന്റ് പി. ജി. സുഗുണപ്രസാദ് ഉദ്ഘാടനം ചെയ്തു. പി. കെ.വിശ്വംഭരൻ അദ്ധ്യക്ഷനായി. എ.ശശിധരൻ,എ.എൻ.രാജൻ, ടി.എ.രാധാകൃഷ്ണൻ, പി.എൻ.മോഹനൻ, പി.കെ.രാജപ്പൻ, ഗീത പ്രകാശ്, കെ.പി.അനിൽ, വി.കെ.കുട്ടപ്പൻ എന്നിവർ സംസാരിച്ചു.