റിജു ജോയ് ബി.ജെ.പിയിൽ
Wednesday 20 August 2025 1:33 AM IST
കൊച്ചി: സി.പി.ഐ ജഡ്ജസ് അവന്യു ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി റിജു ജോയ് ബി.ജെ.പി അംഗത്വം സ്വീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി റിജു ജോയിക്ക് അംഗത്വം നൽകി. സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ, കെ.വി.എസ് ഹരിദാസ്, അഡ്വക്കേറ്റ് ടി.പി. സിന്ധുമോൾ, അഡ്വക്കേറ്റ് പി.ആർ. ശിവശങ്കരൻ, സംസ്ഥാന ജോ. ട്രഷറർ എ. അനൂപ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ പങ്കെടുത്തു.