ഇരട്ടി തീരുവ കേരളത്തിന് നഷ്ടം
അങ്കമാലി: സുഗന്ധ വ്യഞ്ജനങ്ങളുടെയും സമുദ്റോത്പന്നങ്ങളുടെയും കയറ്റുമതിയിൽ വൻ കുറവ് വരുമെന്ന് അങ്കമാലി കാര്യവിചാര സദസ് സംഘടിപ്പിച്ച യു.എസ് ഇരട്ടി തീരുവ കേരളത്തിന് പ്രഹരമാകുമോ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യവെ ബെഫി മുൻ സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി അഭിപ്രായപ്പെട്ടു. കേരളത്തിൽ നിന്നുള്ള മത്സ്യം, സുഗന്ധവ്യഞ്ജനം, കയർ, കശുവണ്ടി, ചായ എന്നിവ ഏറ്റവും കൂടുതൽ കയറ്റുമതി അമേരിക്കയിലേക്കാണെന്നത് കേരളത്തിന് വലിയ തിരിച്ചടി ആകുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഇന്ത്യ ആസിയൻ ട്രേഡ് കൗൺസിൽ കമ്മിഷണർ വർക്കി പീറ്റർ ചൂണ്ടിക്കാട്ടി. ചെറിയാൻ മാഞ്ഞൂരാൻ അദ്ധ്യക്ഷത വഹിച്ചു.