ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
Wednesday 20 August 2025 12:52 AM IST
ചെന്നീർക്കര : സർക്കാർ ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറി (ജനറൽ) വിഭാഗത്തിൽ നിന്ന് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. വെൽഡർ ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ മൂന്നുവർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 25 ന് രാവിലെ 11ന് ഐ.ടി.ഐയിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0468 2258710.