തപാൽവകുപ്പ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
Wednesday 20 August 2025 12:54 AM IST
പത്തനംതിട്ട : തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദീൻ ദയാൽ സ്പർശം യോജന 2025 - 26 സ്‌കോളർഷിപ്പ് പദ്ധതിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള തപാൽ സർക്കിളിലെ 40 വിദ്യാർത്ഥികൾക്ക് 6000 രൂപ വീതം ഈ അദ്ധ്യയന വർഷം സ്‌കോളർഷിപ്പ് നൽകും. ഫിലാറ്റലി ക്ലബിൽ അംഗമായവർക്കും ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉള്ള ആറ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന പരീക്ഷയ്ക്ക് 60 ശതമാനം മാർക്ക് (പട്ടിക ജാതി/ പട്ടിക വർഗ വിഭാഗങ്ങൾ അഞ്ച് ശതമാനം ഇളവ്) നേടിയിരിക്കണം. പ്രശ്‌നോത്തരി, ഫിലാറ്റലി പ്രൊജക്ട് എന്നിങ്ങനെ മത്സരത്തിന് രണ്ടുഘട്ടങ്ങളുണ്ട്. പ്രശ്‌നോത്തരിയിൽ പങ്കെടുക്കാനുള്ള അപേക്ഷ 30ന് മുമ്പായി രജിസ്‌റ്റേഡ്, സ്പീഡ് പോസ്റ്റായി നൽകണം. വിലാസം : സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, പത്തനംതിട്ട ഡിവിഷൻ 689645. ഫോൺ : 0468 2222255.