പി. കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിച്ചില്ല, തനിച്ചെത്തി അഭിവാദ്യം അർപ്പിച്ച് ജി. സുധാകരൻ

Wednesday 20 August 2025 12:00 AM IST

ആലപ്പുഴ: പി.കൃഷ്ണ‌പിള്ള അനുസ്‌മരണദിനത്തിൽ വലിയചുടുകാട്ടിൽ ഇരു കമ്മ്യൂണി​സ്റ്റ് പാർട്ടി​കളുടെയും സംയുക്താഭി​മുഖ്യത്തി​ൽ നടന്ന പരിപാടിയിലേക്ക് മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരനെ ക്ഷണിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് അനുസ്മരണ പരിപാടി കഴിഞ്ഞതിന് പിന്നാലെ പുന്നപ്രയിലെ വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ ചുടുകാട്ടിലെത്തിയ ജി.സുധാകരൻ തനിച്ച് ആദരം അർപ്പിച്ചു. മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചശേഷം പുന്നപ്ര വയലാർ രക്തസാക്ഷി സ്തൂപത്തെ വലംവച്ചാണ് മടങ്ങിയത്. സി.പി.എം- സി.പി.ഐ സംയുക്ത പരിപാടി ഉദ്ഘാടനം ചെയ്തത്‌ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമായി​രുന്നു.

വി.എസിന് സുഖമില്ലാതായതിനുശേഷം താനായിരുന്നു പരിപാടിയുടെ ഉദ്ഘാടകനെന്നും ഇത്തവണ ക്ഷണമുണ്ടായില്ലെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജില്ലയിൽ പാർട്ടി അംഗത്വത്തിൽ സീനിയറാണ് ഞാൻ. 62 വർഷമായി പാർട്ടി അംഗമാണ്. പരിപാടി കഴിഞ്ഞവിവരം അറിഞ്ഞില്ല. എന്നെ വിളിച്ചില്ല. ഇവിടെ വന്ന് പ്രതിജ്‌ഞ പുതുക്കേണ്ടത് ആവശ്യമാണ്. പരിപാടിക്ക് വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. കഴിഞ്ഞവർഷം വരെ ഞാനാണ് ഉദ്ഘാടനം ചെയ്‌തത്. പാർട്ടി അംഗമാണ്. ജില്ലാ കമ്മിറ്റി ഓഫീസിലെ ബ്രാഞ്ചിലാണ് പ്രവർത്തിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

അവഗണി​ക്കുന്നി​ല്ല:

ജി​ല്ലാ സെക്രട്ടറി​

സംയുക്ത അനുസ്മരണ പരിപാടിയിൽ ഇരുപാർട്ടികളും സംസ്ഥാന സെന്ററുകളിൽ നിന്നുള്ള നേതാക്കളെയാണ് പങ്കെടുപ്പിക്കാറുള്ളതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. ജി.സുധാകരൻ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നപ്പോൾ പങ്കെടുപ്പിച്ചിട്ടുണ്ട്. എം.വി.ഗോവിന്ദനാണ് പങ്കെടുക്കേണ്ടിയിരുന്നത്. അദ്ദേഹം ഡൽഹിയിൽ മറ്രൊരു പരിപാടിയിലായതിനാലാണ് എളമരം കരീമിനെ ചുമതലപ്പെടുത്തിയത്. പാർട്ടിയിൽ സുധാകരന് യാതൊരു അവഗണനയുമില്ല.

ജ​നാ​ധി​പ​ത്യ​ ​അ​ടി​ത്തറ ത​ക​ർ​ന്നു​:​ ​എ​ള​മ​രം

രാ​ജ്യ​ത്ത് ​ജ​നാ​ധി​പ​ത്യ​ ​മ​ത​നി​ര​പേ​ക്ഷ​ ​അ​ടി​ത്ത​റ​ ​ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ​സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്രി​യം​ഗം​ ​എ​ള​മ​രം​ ​ക​രീം​ ​പ​റ​ഞ്ഞു.​ ​ആ​ല​പ്പു​ഴ​ ​വ​ലി​യ​ ​ചു​ടു​കാ​ട്ടി​ൽ​ ​പി.​കൃ​ഷ്ണ​പി​ള്ള​ ​ദി​നാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ന്ന​ ​അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ 25​ ​ശ​ത​മാ​നം​ ​കൂ​ടി​ ​തീ​രു​വ​ ​ചു​മ​ത്തു​മെ​ന്ന് ​ട്രം​പ് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​പ്പോ​ൾ​ ​ഒ​രു​വാ​ക്ക് ​മ​റു​ത്ത് ​പ​റ​യാ​ൻ​ ​ത​ന്റേ​ട​മി​ല്ലാ​ത്ത​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ ​ന​രേ​ന്ദ്ര​മോ​ദി​ ​മാ​റി.ദി​വ​സേ​ന​ ​പ​ത്ര​ങ്ങ​ളി​ൽ​ ​ഇ​ട​തു​മു​ന്ന​ണി​ക്കെ​തി​രാ​യ​ ​ആ​ക്ര​മ​ണ​ങ്ങ​ളാ​ണെ​ന്നും​ ​ഇ​തി​നെ​ ​എ​ങ്ങ​നെ​ ​അ​തി​ജീ​വി​ക്കു​മെ​ന്നാ​ണ് ​ആ​ലോ​ചി​ക്കേ​ണ്ട​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​കെ.​വി.​മോ​ഹ​ൻ​ ​റോ​യ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​​​ ​ബി​​​നോ​യ് ​വി​​​ശ്വം,​ ​ദേ​ശീ​യ​ ​എ​ക്സി​ക്യു​ട്ടി​വ് ​അം​ഗം​ ​കെ.​പി​ ​രാ​ജേ​ന്ദ്ര​ൻ,​ ​സി.​പി.​എം​ ​കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം​ ​സി.​എ​സ്.​സു​ജാ​ത,​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​നാ​സ​ർ,​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ​ ​സി.​ബി.​ച​ന്ദ്ര​ബാ​ബു,​ ​കെ.​പ്ര​സാ​ദ്,​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​സോ​ള​മ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.