സ്വാതന്ത്ര്യദിനാഘോഷം
Wednesday 20 August 2025 12:56 AM IST
റാന്നി : വാളിപ്ലാക്കൽ എൻ.എം.എൽ.പി സ്‌കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഗുരുമുഖ് സിംഗ്, രതീഷ്.കെ.വി, സന്തോഷ് മേലേൽ, സുകുമാരൻ നായർ എന്നീ വിമുക്തഭടന്മാരെയും കാർട്ടൂണിസ്റ്റ് ഷാജി മാത്യുവിനേയും ഗ്രാമ പഞ്ചായത്ത് അംഗം മിനി തോമസ് ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ലിജോമോൻ അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പ്രിയ മറിയം അലക്‌സാണ്ടർ, സിത്താര.എ , ടെസി മാത്യൂ, മദർ പി.ടി.എ പ്രസിഡന്റ് സൗമ്യ മുരളി എന്നിവർ സംസാരിച്ചു. വിമുക്ത ഭടൻ സുകുമാരൻ നായർ മറുപടി പ്രസംഗം നടത്തി.