വഞ്ചിപ്പാട്ട് സെമിനാർ

Wednesday 20 August 2025 12:58 AM IST

കോഴഞ്ചേരി: ആറൻമുളയിൽ പള്ളിയോട സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേവ സങ്കീർത്തന സോപാനത്തിന്റെ ഭാഗമായി നടന്ന സെമിനാർ പ്രൊഫസർ കടമ്മനിട്ട വാസുദേവൻപിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അദ്ധ്യക്ഷത വഹിച്ചു. വഞ്ചിപ്പാട്ട് വൃത്തവും താളവും എന്ന വിഷയത്തിൽ കടമ്മനിട്ട വാസുദേവൻപിള്ള പ്രബന്ധാവതരണം നടത്തി. കവി പി.ആർ.രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു. അജയ് ഗോപിനാഥ്, സുരേഷ് കെ.എസ്, ഡോ.സുരേഷ്ബാബു, ഹരീഷ് കുമാർ, ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.. തുടർന്ന് വേദിയിൽ ചിറയിറമ്പ് പള്ളിയോട കരക്കാരുടെ വഞ്ചിപ്പാട്ട് അവതരണം നടന്നു.