രാഹുലിനെതിരെ പരാതി

Wednesday 20 August 2025 12:00 AM IST

ന്യൂഡൽഹി : വോട്ടർപട്ടികയിൽ ക്രമക്കേട് ആരോപിച്ച ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി. അഭിഭാഷകനും പൊതു പ്രവർത്തകനുമായ വിനീത് ജിൻഡാൽ ആണ് ഡൽഹി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. രാഹുൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യതയ്‌ക്ക് കളങ്കം വരുത്തുകയാണെന്നും കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു.