സഞ്ജു ഏഷ്യാകപ്പ് ടീമിൽ
Wednesday 20 August 2025 1:06 AM IST
മുംബയ്: മലയാളി താരം സഞ്ജു സാംസണെ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തി ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് നായകൻ. ടെസ്റ്റ് ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനെ ഉപനായകനായി തിരിച്ചുവിളിച്ചു. സീനിയർ താരങ്ങളായ ശ്രേയസ് അയ്യരെയും റിഷഭ് പന്തിനെയും യശസ്വി ജയ്സ്വാളിനെയും ഒഴിവാക്കിയപ്പോൾ പേസർ ജസ്‌പ്രീത് ബുംറ ടീമിലുൾപ്പെടുത്തി. വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മയുമുണ്ട്. അടുത്ത മാസം യു.എ.ഇയിലാണ് ടൂർണമെന്റ്.
അതേസമയം ഇന്നലെ പ്രഖ്യാപിച്ച വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്റ്റാൻഡ് ബൈ ആയി മലയാളി താരം മിന്നുമണിയെ ഉൾപ്പെടുത്തി