ഹൈക്കോടതിയിൽ മരപ്പട്ടി 'വ്യവഹാരം": ജഡ്ജിമാർ സിറ്റിംഗ് നിറുത്തി

Wednesday 20 August 2025 1:15 AM IST

കൊച്ചി: മരപ്പട്ടികൾ 'ശല്യക്കാരായ വ്യവഹാരി"കളായതോടെ ഹൈക്കോടതിയുടെ ഒന്നാം നമ്പർ ബെഞ്ചിൽ കേസുകൾ മുടങ്ങി. അടിയന്തര ഹർജികൾ മാത്രം പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സിറ്റിംഗ് നിറുത്തിവച്ചു. കോടതി ഹാളും മച്ചും ശരിയായി ശുചീകരിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി ജഡ്‌ജിമാർ മടങ്ങി.

കോടതി ഹാളിൽ അഭിഭാഷകർ ഇരിക്കുന്ന ഭാഗത്ത് മൂത്രത്തിന്റെ ദുർഗന്ധം കാരണമാണ് സിറ്റിംഗ് നിറുത്തിവച്ചത്. മച്ചിൽ നിന്നും എ.സി ഡക്ടുകളിൽ നിന്നുമാണ് ദുർഗന്ധം വമിക്കുന്നതെന്നും വ്യക്തമായി. ഹാൾ വൃത്തിയാക്കിയ ശേഷം ഇന്ന് പതിവുപോലെ സിറ്റിംഗ് തുടരും.

ആഭിചാര പ്രവർത്തനങ്ങളും മന്ത്രവാദവും നിയന്ത്രിക്കാൻ നിയമ നിർമ്മാണം ആവശ്യപ്പെടുന്ന ഹർജിയടക്കമാണ് ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ പരിഗണിക്കേണ്ടിയിരുന്നത്. തിങ്കളാഴ്ച രാത്രി കോടതി ഹാളിൽ നിന്ന് കെണിവച്ച് പിടിച്ച മരപ്പട്ടിയെ വനം വകുപ്പിന് കൈമാറിയിരുന്നു.

കോടതി ഹാളിൽ സീലിംഗിലെ എയർ കണ്ടീഷൻ ഡക്ടിലാണ് മരപ്പട്ടിയെ കണ്ടെത്തിയത്. സി.സി ടി.വിയിൽ ദൃശ്യം പതിഞ്ഞതോടെയാണ് മരപ്പട്ടി പതിയിരിക്കുന്ന ഇടം വ്യക്തമായത്. മംഗളവനം പക്ഷിസങ്കേതവുമായി ഹൈക്കോടതി സമുച്ചയത്തിനുള്ള സാമീപ്യവും മരപ്പട്ടികളുടെ സാന്നിദ്ധ്യത്തിന് കാരണമാണെന്ന് കരുതുന്നു.

പ​ഴ​യ​ ​ഹൈ​ക്കോ​ട​തി വ​ള​പ്പി​ൽ​ ​മ​ല​മ്പാ​മ്പ്

പ​ഴ​യ​ ​ഹൈ​ക്കോ​ട​തി​ ​കെ​ട്ടി​ട​മാ​യ​ ​റാം​മോ​ഹ​ൻ​ ​പാ​ല​സി​ന്റെ​ ​വ​ള​പ്പി​ൽ​ ​നി​ന്ന് ​മ​ല​മ്പാ​മ്പി​നെ​ ​പി​ടി​കൂ​ടി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​ണ് ​പാ​മ്പി​നെ​ ​ക​ണ്ട​ത്.​ ​തു​ട​ർ​ന്ന് ​വ​നം​വ​കു​പ്പ് ​ക​ർ​മ്മ​സേ​ന​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പി​ടി​കൂ​ടി​ ​വ​ന​ത്തി​ൽ​ ​വി​ട്ടു.​ ​മ​ര​പ്പ​ട്ടി​ ​ശ​ല്യ​ത്താ​ൽ​ ​വാ​ദം​ ​കേ​ൾ​ക്ക​ൽ​ ​നി​റു​ത്തേ​ണ്ടി​ ​വ​ന്ന​ ​പു​തി​യ​ ​ഹൈ​ക്കോ​ട​തി​ ​മ​ന്ദി​ര​ത്തോ​ട് ​ചേ​ർ​ന്നാ​ണ് ​റാം​മോ​ഹ​ൻ​ ​പാ​ല​സ്.