തൊഴിൽമേള 23ന്
Wednesday 20 August 2025 1:16 AM IST
പാലക്കാട്: വിജ്ഞാന കേരളം തൊഴിൽ പദ്ധതിയുടെ ഭാഗമായി ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആഗസ്റ്റ് 23ന് രാവിലെ 10ന് സൗജന്യ തൊഴിൽ മേള നടക്കും. തുടർന്നുള്ള മാസങ്ങളിൽ മൂന്നാം ശനിയാഴ്ചകളിലും ഇവിടെ തൊഴിൽ മേളകൾ നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം ലക്കിടി കിൻഫ്ര പാർക്കിലുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ: 9495999667, 9895967998.