എസ്.എഫ്.ഐ നേതാവിന് മർദ്ദനം

Wednesday 20 August 2025 12:19 AM IST

എഴുകോൺ: എഴുകോൺ ഗവ. പോളിടെക്നിക് മാഗസിൻ എഡിറ്ററും യൂണിറ്റ് ജോ.സെക്രട്ടറിയുമായ യു.ആർ.ധ്രുവനന്ദന് മർദ്ദനമേറ്റു. കെ.എസ്‌.യു പ്രവർത്തകരാണ് മർദ്ദിച്ചത്. കെ.എസ്.യു ഫ്രഷേഴ്സ് ഡേ ആഘോഷമാണ് സംഘർഷത്തിൽ കലാശിച്ചത്. ഡി.ജെ വാഹനം എഴുകോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കെ.എസ്.യു പ്രവർത്തകർ എസ്.എഫ്.ഐയുടെ ബോർഡ് തകർത്തത് ധ്രുവനന്ദൻ ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്. എഴുകോൺ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനുൾപ്പെടുന്ന പുറത്ത് നിന്നുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ധ്രുവനന്ദൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എസ്.എഫ്.ഐ പ്രവർത്തകർ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച്‌ നടത്തി.