അനുമോദിച്ചു
Wednesday 20 August 2025 1:19 AM IST
മുതലമട: കിഴക്ക് ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് മൊമന്റോയും നൽകി അനുമോദിച്ചു. മുതലമട കിഴക്ക് ക്ഷീരവ്യവസായ സഹകരണ സംഘം വൈസ് പ്രസിഡന്റ് ജോതിലക്ഷ്മി അദ്ധ്യക്ഷത വഹിച്ച പരിപാടി പ്രസിഡന്റ് പി.മാധവൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ ജി.രമേശ്, മഹാലിംഗം, പി.മുത്തുകുമാർ, ആർ.ശശീന്ദ്രൻ, എം.നാച്ചുമുത്തു, കമാലുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ്, ജനാർദ്ദനൻ, പി.ഗംഗാധരൻ, എ.മോഹനൻ, വി.ഹരി എന്നിവർ പങ്കെടുത്തു.