ശിവകുമാർ നാട്ടിലേക്ക് മടങ്ങി
Wednesday 20 August 2025 12:33 AM IST
കൊട്ടാരക്കര: മനസിന്റെ താളം തെറ്റി കൊട്ടാരക്കര ആശ്രയയിലെത്തിയ യുവാവ് ഒടുവിൽ ഓർമ്മകളുടെ ചിറകടിച്ച് ബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങി. തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ വടമധുരൈ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമരൈപാടി രാജീവ് ഗാന്ധി നഗർ സ്വദേശിയായ ശിവകുമാറിനെയാണ് (35) സഹോദരൻ രാമകൃഷ്ണനൊപ്പം വീട്ടിലേക്ക് അയച്ചത്.
പത്തുമാസം മുമ്പാണ് മനസികനില തെറ്റി തെരുവിൽ അലഞ്ഞ് നടക്കുകയായിരുന്ന ശിവകുമാറിനെ കൊട്ടാരക്കര പൊലീസ് ആശ്രയയിൽ എത്തിച്ചത്. ആശ്രയ സങ്കേതത്തിലെ വിദഗ്ദ്ധ ചികിത്സയും പരിചരണവും ശിവകുമാറിന്റെ മനസിൽ നാടിനെക്കുറിച്ചുള്ള ഓർമ്മങ്ങൾ തിരികെയെത്തിച്ചു. തുടർന്ന് ലഭിച്ച സൂചനകൾ പ്രകാരം ആശ്രയ സങ്കേതം അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കളെ കണ്ടെത്തിയത്.