ക്ഷീരകർഷക സംഗമം സ്വാഗതസംഘം
കൊല്ലം: 2026 ജനുവരി ഒന്ന് മുതൽ 5 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ക്ഷീര കർഷകസംഗമം സ്വാഗതസംഘം രൂപീകരിച്ചു. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. 182 അംഗങ്ങളുള്ള 19 കമ്മിറ്റികൾക്ക് രൂപം നൽകി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ ജി.എസ്.ജയലാൽ, സുജിത്ത് വിജയൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, വൈസ് പ്രസിഡന്റ് ശ്രീജ ഹരിഷ്, മണി വിശ്വനാഥ്, വത്സലൻ പിള്ള, കെ.എസ്.മണി, കെ.ആർ.മോഹനൻപിള്ള, വി.പി.ഉണ്ണിക്കൃഷ്ണൻ, മുൻ മന്ത്രി കെ.രാജു, ലതിക വിദ്യാധരൻ, ബി.യശോദ, ജയദേവി മോഹൻ, ആനന്ദവല്ലി, ശാലിനി ഗോപിനാഥ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.ഷൈൻകുമാർ, സുരേഖ നായർ തുടങ്ങിയവർ സംസാരിച്ചു.