ശബരിമലയിൽ സുഖദർശനം
Wednesday 20 August 2025 1:35 AM IST
ശബരിമല: കനത്തമഴയും മൂടൽമഞ്ഞും ശീതക്കാറ്റും മൂലം ശബരിമലയിൽ ഭക്തജനത്തിരക്ക് കുറഞ്ഞു. ഇന്നലെ ഭക്തർക്ക് സുഖദർശനം ലഭിച്ചു. നടതുറന്ന 17ന് 30,000 ഭക്തരാണ് എത്തിയത്. ഇന്നലെ 5000ൽ താഴെ ഭക്തർ ദർശനം നടത്തി. പമ്പാ നദിയിലെ ജലനിരപ്പും കുത്തൊഴുക്കും കാരണം നദിയിലിറങ്ങി സ്നാനം ചെയ്യുന്നതിനുള്ള വിലക്ക് ഇന്നലെയും തുടർന്നു. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി 10ന് നട അടയ്ക്കും.