എം.ജി സർവകലാശാല
Wednesday 20 August 2025 12:39 AM IST
പി.ജി, ബി.എഡ് അപേക്ഷ
സർവകലാശാലയുടെ പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അന്തിമ അലോട്ട്മെന്റിന്റെ രണ്ടാംഘട്ടത്തിന് ഓൺലൈനിൽ അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകളും സ്വീകരിക്കും.
പരീക്ഷാ ഫലം മൂന്നാം സെമസ്റ്റർ എം.എസ്.സി സ്‌പേസ് സയൻസ്, എം.എസ്.സി കെമിസ്ട്രി, എം.എ ഇക്കണോമെട്രിക്‌സ് (2023 അഡ്മിഷൻ തോറ്റവർക്കുള്ള സ്‌പെഷ്യൽ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്.സി അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ബോട്ടണി (2023 അഡ്മിഷൻ തോറ്റവർക്കുള്ള സ്‌പെഷ്യൽ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.